Sunday, June 20, 2010

ഞാനും എന്‍റെ തൃശൂര്‍ ഭാഷയും

എന്‍റെ തൃശ്ശൂര്‍ ഭാഷ മൂലം എനിക്ക് പല രസകരമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ ചിലത് നിങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു.

ഒരിക്കല്‍ ഞാനും എന്‍റെ ഒരു സുഹൃത്തും ബാംഗ്ലൂര്‍ M.G റോഡില്‍ നിന്ന് സംസാരിക്കുകയായിരുന്നു. അപ്പോഴാണ് പിന്നില്‍ നിന്നും ആരോ വിളിച്ചത്. തിരിഞ്ഞു നോക്കിയപ്പോള്‍ പരിചയമില്ലാത്ത ഒരു മുഖം.
ഞാന്‍ : ആരാ?
അപരിചിതന്‍ : ചേട്ടന്‍ തൃശ്ശൂരില്‍ നിന്നാണോ?
ഞാന്‍ : അതെ. എന്താ എന്നെ അറിയുമോ?
അപരിചിതന്‍ : ഏയ്, ഇല്ല. ഞാനും എന്‍റെ ഒരു സുഹൃത്തും ഒരു ബെറ്റ്‌ വെച്ചു. നിങ്ങള്‍ ത്രിസ്സുര്‍ക്കാരാനെന്നും പറഞ്ഞ്. അതൊന്നു ഉറപ്പിക്കാനായി ചോദിച്ചതാ.

ഞാനും എന്‍റെ സുഹൃത്തും ഒരു നിമിഷത്തേക്ക് ഒന്ന് ചമ്മി.

പിന്നീടൊരിക്കല്‍ ഉണ്ടായ സംഭവം ഇതിലും രസകരമായിരുന്നു.

ഒരിക്കല്‍ തിരുവനതപുരത്ത് വന്നപ്പോള്‍, ഹോട്ടലില്‍ ഭക്ഷണം ഓര്‍ഡര്‍ കൊടുത്തു നില്‍ക്കുകയായിരുന്നു. അപ്പോള്‍ തൊട്ടപ്പുറത്ത് നിന്നിരുന്ന ഒരാള്‍, തൃശൂര്‍ എവിടെയാ സ്ഥലം?
ഞാന്‍ ആദ്യം ഒന്നമ്പരന്നു, പിന്നെ ചോദിച്ചു ത്രിസ്സുരാണോ?
അയാള്‍ : അല്ല, സംസാരം കേട്ടപ്പോള്‍ മനസിലായി നിങ്ങള്‍ ത്രിസ്സൂര്‍ക്കരനാന്നെന്നു. അതുകൊണ്ട് ചോദിച്ചതാ?

പിന്നീട് പലപ്പോഴും ഇത് പോലെ രസകരമായ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എല്ലാം കുത്തിക്കുറിക്കാനുള്ള സമയം ഇല്ലാത്തതുകൊണ്ട് നിറുത്തുന്നു.

No comments:

Post a Comment