Monday, August 1, 2011

അവളുണ്ടായിരുന്നെങ്കില്‍.....

കല്യാണം കഴിഞ്ഞതില്‍ പിന്നെ പഴയ പോലെ വെള്ളമടി ഒന്നും നടക്കുന്നില്ല. കല്യാണത്തിന് മുന്‍പ്‌ കൂടെ താമസിച്ചിരുന്നവന്മാര്‍, ഓരോ തിങ്കളാഴ്ച്ചയും ഓഫീസില്‍ വന്ന്‍ വെള്ളമടി കഥ പറയുമ്പോള്‍, ഒരു നെടുവീര്‍പ്പോടെ കേട്ടിരിക്കും.
പിന്നെ ഏക ആശ്വാസം, ഇവനും വരുമല്ലോ ഈ അവസ്ഥ എന്ന ചിന്തയാണ്.

അങ്ങിനെയാണ് അവളെ   നാട്ടില്‍ കൊണ്ട് വിട്ടൂടെന്ന ഐഡിയ കത്തിയത്. അതാകുമ്പോള്‍ വീട്ടുക്കാര്‍ക്കും സന്തോഷം, അവള്‍ക്കും സന്തോഷം പിന്നെ എനിക്ക് ലോട്ടറിയടിച്ച സന്തോഷവും.

അവളെ നാട്ടില്ലോട്ട് വണ്ടി കേറ്റിവിട്ട് നേരെ ഓടി ബാറിലേക്ക്. കുപ്പിയും രാത്രി ഭക്ഷണവും വാങ്ങി അന്നത്തെ രാത്രി അര്‍മാദിച്ചു.

രാവിലെ വിശപ്പിന്‍റെ വിളി  വന്നപോഴാണ് ഓര്‍ത്തത്‌ അവളില്ല. ഈശ്വരാ!! കാലത്തേ പട്ടിണിയാണല്ലോ?
അവളുണ്ടായിരുന്നെങ്കില്‍.....

കുളി  കഴിഞ്ഞ് വന്നപ്പോള്‍ പതിവുപോലെ കട്ടിലില്‍ ഡ്രസ്സ്‌ ഇല്ല....സാധാരണ ദിവസങ്ങളില്‍ ചുമ്മാ ഡ്രസ്സ്‌ ധരിച്ചാല്‍ മതിയായിരുന്നു, അവളുണ്ടായിരുന്നെങ്കില്‍...

ഓഫീസില്‍  സ്വയ്പ്‌ ചെയ്യാന്‍ ഐഡന്റിറ്റി കാര്‍ഡ്‌തപ്പിയപ്പോള്‍ മനസില്ലായി, അത് മറന്നു. പോക്കെറ്റില്‍ നോക്കിയപ്പോള്‍ പേഴ്സും ഇല്ല. ഇതൊന്നും ഞാന്‍ ഒരിക്കലും മറന്നിട്ടില്ല, അവളുണ്ടായിരുന്നപ്പോള്‍......

രാത്രി ഓഫീസില്‍ നിന്നെത്തി കുപ്പി നോക്കിയപ്പോള്‍ ആലോചിച്ചു, അവളില്ല. ഇന്നും തിമിര്‍ക്കാം. നല്ലവണ്ണം മദ്യപിച്ച്, വിശപ്പിന്‍റെ വിളി വന്നപ്പോള്‍, ഒരു ഞെട്ടലോടെ ഞാനോര്‍ത്തു, അവളില്ല, ഫുഡും ഇല്ല. ഈശ്വരാ!!! അവളുണ്ടായിരുന്നെങ്കില്‍...


ഒരു ഭാര്യ എന്നത് വെറുമൊരു ആലങ്കാരികപദവിയല്ല എന്നു ഞാന്‍ തിരിച്ചറിഞ്ഞത്‌ അന്നായിരുന്നു.



Monday, June 13, 2011

തൊമ്മിയും 3D ടിവിയും

ചാക്കോ : എടാ അളിയാ, നീ അറിഞ്ഞോ, നമ്മുടെ തൊമ്മി പുതിയ ടിവി വാങ്ങീന്ന്‍.
ജോസ്: ആണോ? ഏതാഡാ  കമ്പനി?
ചാക്കോ : കമ്പനിയൊക്കെ ഏതാണാവോ? പക്ഷെ സംഭവം കിടിലനാ. 3D യാ 3D. തൊമ്മി ചൊള കൊറച്ചിറക്കിയെന്നാ കേട്ടേ.
ജോസ്: 3D ടിവിയോ? ഇവന്‍ എന്തിനാടെ കാശു വെറുതെ കളഞ്ഞത്.
ചാക്കോ : പിന്നേ! ചുമ്മാ തള്ളിക്കോളോ.
ജോസ് : അല്ലട! ഞാന്‍ സീരിയസ് ആയി പറഞ്ഞതാ!
ചാക്കോ : ശരി. നമ്മുക്ക് അവനോട് തന്നെ ചോദിക്കാം. വാ വണ്ടിയില്‍ കേറ്.

[രണ്ടുപേരും തൊമ്മിയുടെ അടുത്ത് പോകുന്നു. തൊമ്മി ഈയിടെ ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്നതാണ്.]

ചാക്കോ : അളിയാ, പുതിയ ടിവി എടുത്തൂന്നു കേട്ടല്ലോ.
തൊമ്മി (സ്വല്പം അഹങ്കാരത്തോടെ) : ആ... ഒരെണ്ണം അങ്ങ് വാങ്ങി.
ചാക്കോ : അപ്പെങ്ങനാ തൊമ്മി, 3D ടിവിയിലെ പരിപാടിയെല്ലാം? കാണാന്‍ കിടുവാണോ? അവിടെ കേബിളില്‍ 3D പ്രോഗ്രമെല്ലാം കിട്ടുവാരിക്കും അല്ലെ?
തൊമ്മി : ഇല്ലില്ല! അവിടെ അങ്ങിനെ 3D പ്രോഗ്രാം ഒന്നും ആയിട്ടില്ല.
ചാക്കോ : ഓ! സിഡിട്ടു കാണോ? അപ്പൊ 3D പ്ലേയറും വാങ്ങി കാണൂല്ലോ! 
തൊമ്മി : ഏയ് പ്ലയെര്‍ വാങ്ങിയൊന്നില്ല! 3D സിനിമ സിഡിയൊക്കെ ഇറങ്ങിയോ എന്തോ? ആ..  അറിയില്ല.
ജോസ് : പിന്നേ എന്തൂട്ടിനിസ്ട്ട അത് വാങ്ങിയെ? ചുമ്മാ ചുമരില്‍ തൂക്കിയിടാനോ?
തൊമ്മി: എന്തൂട്ടായാലും എന്താ ജോസെ? സംഭവം 3Dയല്ലേ!
ചാക്കോ : അതെയതെ

[വാല്‍കഷ്ണം : ഉപയോഗം ഇല്ലെങ്കിലും, അഹങ്കാരത്തിന് ഒരു കുറവും പാടില്ല. ഇതാണിഷ്ട്ട മലയാളി.]

Thursday, April 14, 2011

ജനാധിപത്യവും സെലെബ്രിറ്റീസും


ഇപ്പോള്‍ ഫേയ്സ്ബുക്ക് തുറന്നപ്പോഴാണ് കാവ്യാമാധവന്‍ ക്യൂ നില്‍ക്കാതെ വോട്ടുചെയ്യാന്‍ കയറിയ വാര്‍ത്ത കണ്ടത്‌. ശരിയാണ്! ഇത്രയും ആള്‍ക്കാര്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ കാവ്യ ചെയ്തത് തെറ്റുതന്നെയായിരിക്കാം. പക്ഷേ എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ കാവ്യ തെറ്റുക്കാരിയല്ല. നമ്മള്‍ തന്നെയല്ലേ ഇത് അവരുടെ അവകാശമാക്കി കൊടുത്തത്‌. പലപ്പോഴും ഒരു സെലിബ്രിറ്റിയെ കാണുമ്പോള്‍ നമ്മള്‍ തന്നെയല്ലേ വഴിമാറി കൊടുത്ത്, അവരെ ദുശീലങ്ങള്‍ പഠിപ്പിച്ചത്. ഒരിക്കല്‍ നമ്മുടെ ഔദാര്യം ആയിരുന്നത്, ഇപ്പോള്‍ അവരുടെ അവകാശമായി മാറി.

എനിക്ക് തോന്നുന്നത് ആ ബൂത്തില്‍ നിന്നും ആരും വിളിച്ചു പറയാതെ, ഒരിക്കലും ഒരു സെലെബ്രിറ്റി, എത്രയും വലിയ മണ്ടത്തരം കാണിക്കില്ല. "മാഡം, വന്നോള്ളൂ, ക്യൂ നില്‍ക്കാതെ വോട്ടു ചെയാനുള്ള സൗകര്യം ഞങ്ങള്‍ ശരിയാക്കാം", എന്നും പറഞ്ഞ് അവിടുത്തെ ഏതോ ഒരു പാര്‍ട്ടി വിളിച്ചുകാണും. പാവം കാവ്യ കേട്ടപാടെ ഓടി. പണി പാളിയെന്ന് കണ്ടപ്പോ വിളിച്ചവനും മുങ്ങി.

എന്‍റെ അഭിപ്രായത്തില്‍ കാര്യങ്ങളാല്‍ പലതാണ്


  • ഒരു പാര്‍ട്ടിയോ, അല്ലെങ്കില്‍ അവരുടെ പ്രവര്‍ത്തകരോ വിളിക്കാതെ ഒരിക്കലും ഒരാള്‍ ഇതുപോലെ ഓടിവരില്ല. പണി പാളി എന്ന് കണ്ടപ്പോള്‍, വിളിച്ചവന്മാര്‍ നല്ല ജനാധിപത്യ സംരക്ഷകരായി.
  • സെലെബ്രിറ്റികളെ ഈ അവകാശം കൊടുത്ത് പഠിപ്പിച്ചത് വേറെ ആരും അല്ല, നമ്മള്‍ തന്നെയാണ്.
  • പിന്നെ ഒരു പാര്‍ട്ടി വിളിച്ചപ്പോഴോ, അല്ലെങ്കില്‍ സെലിബ്രിറ്റി സ്റ്റാറ്റസ് ഉപയോഗിച്ച്, എളുപ്പത്തില്‍ വോട്ടുചെയ്യാം എന്ന് കരുതിയത്‌ തെറ്റ്. അതിനു ന്യായീകരണം ഇല്ല.
  • പിന്നീട് വന്നു കാവ്യ വോട്ടുചെയ്തത് വളരെ നല്ലകാര്യം.
  • പിന്നെ ഒടക്കുണ്ടാക്കിയ മഹാന്‍, ജീവിതത്തില്‍ എവിടെയും എല്ലായ്പോഴും ഈ ധൈര്യം കാണിക്കണം. ഇത്തരം പുലികളെ പലപ്പോഴും കണ്ടിട്ടുണ്ട്, വല്ലവനും പണികൊടുക്കുമ്പോള്‍ മാത്രം. സ്വന്തം കാര്യത്തിനു ഏതു വഴിയും സ്വീകരിക്കും. അയാള്‍ ജീവിതത്തില്‍ എപ്പോഴും ഇങ്ങനെയാണെങ്കില്‍ ഞാന്‍ നമിക്കുന്നു.


Monday, April 4, 2011

ഈശ്വരാ.... ഇവളാണോ അവള്‍!!!!!




ഇന്ത്യ ജയിച്ചു കാണാന്‍ പ്രര്തിച്ചവരില്‍ മുന്‍പന്തിയില്‍ ഞാന്‍ കാണും. വേള്‍ഡ് കപ്പ്‌ ‌quarter മുതല്‍ കേട്ടുതുടങ്ങിയതാ പൂനം ദില്ലന്‍ തുണിയില്ലാതെ ഓടുന്നുവെന്നു. ഹൊ! ഇന്ത്യ ജയിക്കാന്‍ വേണ്ടി എത്ര പ്രാര്‍ത്ഥന, എത്ര വഴിപാടുകള്‍..... എന്‍റെ ഫോണില്‍ ടൈംസ്‌ ഓഫ് ഇന്ത്യയുടെ അപ്ലിക്കേഷന്‍ പോലും ഇന്‍സ്റ്റോള്‍ ചെയ്തു. ഇപ്പോള്‍ അവള്‍ പറയുന്നു ബിസിസിഐയുടെ സമ്മതം വേണമത്രേ. ഇതു കൊലച്ചതിയായി മോളെ.... എന്തിനു ഞങ്ങളെ പറഞ്ഞു കൊതിപ്പിച്ചു.




ഇതുവരെ ഒരു വേള്‍ഡ് കപ്പിനും കളിക്കാത്ത കളി കണ്ടപ്പോഴേ തോന്നി, ഓടുന്നത് ഒരു വെടിചീലന്‍ പീസ് തന്നെ.  അവസാനം ഇന്ത്യ ജയിച്ചപ്പോഴാണ് ഒരു സമാധാനം ആയത്. അപ്പോള്‍ അവളുടെ അടുത്ത വെടി, ബിസിസിഐ സമ്മതിക്കണമത്രേ. ഇവളെ പോലെ വാക്കു പാലിക്കാത്തവരെ, കുനിച്ചു നിര്‍ത്തി ചാട്ടവാര്‍ കൊണ്ടടിക്കണം. 


ശരി! ഓട്ടം പോയിട്ട് ഒരു നടത്തം പോലും നടക്കുന്ന മട്ടില്ല. എന്നാല്‍ ആ ചരക്കിനെ ഒന്ന് കാണാം എന്നു വിചാരിച്ച് ഗൂഗിള്‍ സെര്‍ച്ച്‌ നടത്തി.... കണ്ടാല്‍ പെറ്റതള്ള പോലും സഹിക്കില്ല. ഈ പട്ടിണിക്കോലം ആണോ തുണിയില്ലാതെ ഓടുന്നത്. ഇവളെ നേരത്തെ കണ്ടിരുന്നെങ്കില്‍ നൂറുശതമാനം ഉറപ്പ്‌, ഇന്ത്യ എങ്ങിനെയെങ്കിലും തോറ്റെന്നെ. വെറുതെയല്ല ഇവള്‍ക്കെതിരെ നാട്ടുക്കാര്‍ മൊത്തം കേസ് കൊടുത്തത്‌. അവന്മാരെല്ലാം എന്നേക്കാള്‍ മുന്‍പേ ഗൂഗിള്‍ സെര്‍ച്ച്‌ നടത്തി.


ഇനിയെങ്കിലും കാള പെറ്റെന്നു കേട്ടാല്‍ കയര്‍ എടുക്കരുത്. ആദ്യം ഒരു ഗൂഗിള്‍ സെര്‍ച്ച്‌, പിന്നെയാകാം പ്രാര്‍ത്ഥനയും മറ്റുമെല്ലാം.


വാല്‍കഷ്ണം : ഈ മല്ലികാ സെരാവത്തിനു ഇതിലൊന്നും താല്പര്യം ഇല്ലെയാവോ?


Monday, March 28, 2011

ഈശ്വരന്മാരേ! ഇങ്ങനേയും സിനിമ പിടിക്കാമോ?





കഴിഞ്ഞാഴ്ചയില്‍ ഞാന്‍ ത്രീ ചാര്‍സോബീസ് വാങ്ങി. അങ്ങിനെ വീട്ടില്‍ എല്ലാവരുടേയും കൂടെ കാണാനിരുന്നു. പടം തുടങ്ങി, പത്തു മിനിട്ടുപോലും ആയില്ല, അതിന്നുള്ളില്‍ വീട്ടില്‍ പലരുടേയും മുഖം ചുളിഞ്ഞു തുടങ്ങി. പിന്നീടുള്ള അവരുടെ ഓരോ നോട്ടവും, ഞാന്‍ ഏതോ മഹാപാപം ചെയ്തമാതിരിയായിരുന്നു.

എന്‍റെ ഗോവിന്ദന്‍കുട്ടി, ഇത്രയും വേണമായിരുന്നോ? മകനും, സഹോദരനും ആയതുകൊണ്ട് മാത്രമാണ് അവരെന്നെ തല്ലാതെ വിട്ടത്‌.

എന്തായാലും കഥാതന്തു വളരെ നല്ലതായിരുന്നു. പക്ഷെ ഒരു കുഞ്ഞുസ്പാര്‍ക്കില്‍നിന്നും ഒരു കഥ മേനെഞ്ഞെടുക്കുമ്പോള്‍ ഒത്തിരി ശ്രദ്ധിക്കാനുണ്ട്. പലപ്പോഴും കണ്ടിന്യുവിറ്റി നഷ്ടപെട്ടു. പല ക്യരക്റെര്സും എന്തിനാണെന്ന് പോലും മനസിലായില്ല. ഗോവിന്ദന്കുട്ടിക്കു പോലും അവര്‍ എന്തിനാണെന്ന് അറിയില്ല. സിനിമയല്ലേ, കുറച്ചു കളര്‍ഫുള്‍ ആകട്ടെ എന്ന് വിചാരിച്ചുകാണും.

ചില ഷോട്ടുകളില്‍ അഭിനയം കണ്ടാല്‍ ഇവന്മാരെ തല്ലിക്കൊല്ലാന്‍ തോന്നും (ഗോവിന്ദന്‍കുട്ടി ഉള്‍പെടെ). അഭിനേതാക്കളിലും, ക്യാമറ ഷോട്ടുകളിലും ഒരു നവാഗതസ്പര്‍ശം പെട്ടെന്നു തിരിച്ചറിയാം. ചുരുക്കിപറഞ്ഞാല്‍ ഒരു മെന്റററിങ്ങും ഇല്ലാതെ തട്ടിക്കൂട്ടിയ ഒരു തല്ലിപ്പൊളി പടം.