ചാക്കോ : എടാ അളിയാ, നീ അറിഞ്ഞോ, നമ്മുടെ തൊമ്മി പുതിയ ടിവി വാങ്ങീന്ന്‍.
[വാല്‍കഷ്ണം : ഉപയോഗം ഇല്ലെങ്കിലും, അഹങ്കാരത്തിന് ഒരു കുറവും പാടില്ല. ഇതാണിഷ്ട്ട മലയാളി.]
ജോസ്: ആണോ? ഏതാഡാ കമ്പനി?
ചാക്കോ : കമ്പനിയൊക്കെ ഏതാണാവോ? പക്ഷെ സംഭവം കിടിലനാ. 3D യാ 3D. തൊമ്മി ചൊള കൊറച്ചിറക്കിയെന്നാ കേട്ടേ.
ജോസ്: 3D ടിവിയോ? ഇവന്‍ എന്തിനാടെ കാശു വെറുതെ കളഞ്ഞത്.
ചാക്കോ : പിന്നേ! ചുമ്മാ തള്ളിക്കോളോ.
ജോസ് : അല്ലട! ഞാന്‍ സീരിയസ് ആയി പറഞ്ഞതാ!
ചാക്കോ : ശരി. നമ്മുക്ക് അവനോട് തന്നെ ചോദിക്കാം. വാ വണ്ടിയില്‍ കേറ്.
[രണ്ടുപേരും തൊമ്മിയുടെ അടുത്ത് പോകുന്നു. തൊമ്മി ഈയിടെ ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്നതാണ്.]
ചാക്കോ : അളിയാ, പുതിയ ടിവി എടുത്തൂന്നു കേട്ടല്ലോ.
തൊമ്മി (സ്വല്പം അഹങ്കാരത്തോടെ) : ആ... ഒരെണ്ണം അങ്ങ് വാങ്ങി.
ചാക്കോ : അപ്പെങ്ങനാ തൊമ്മി, 3D ടിവിയിലെ പരിപാടിയെല്ലാം? കാണാന്‍ കിടുവാണോ? അവിടെ കേബിളില്‍ 3D പ്രോഗ്രമെല്ലാം കിട്ടുവാരിക്കും അല്ലെ?
തൊമ്മി : ഇല്ലില്ല! അവിടെ അങ്ങിനെ 3D പ്രോഗ്രാം ഒന്നും ആയിട്ടില്ല.
ചാക്കോ : ഓ! സിഡിട്ടു കാണോ? അപ്പൊ 3D പ്ലേയറും വാങ്ങി കാണൂല്ലോ!
തൊമ്മി : ഏയ് പ്ലയെര്‍ വാങ്ങിയൊന്നില്ല! 3D സിനിമ സിഡിയൊക്കെ ഇറങ്ങിയോ എന്തോ? ആ.. അറിയില്ല.
ജോസ് : പിന്നേ എന്തൂട്ടിനിസ്ട്ട അത് വാങ്ങിയെ? ചുമ്മാ ചുമരില്‍ തൂക്കിയിടാനോ?
തൊമ്മി: എന്തൂട്ടായാലും എന്താ ജോസെ? സംഭവം 3Dയല്ലേ!
ചാക്കോ : അതെയതെ
No comments:
Post a Comment