Monday, March 28, 2011

ഈശ്വരന്മാരേ! ഇങ്ങനേയും സിനിമ പിടിക്കാമോ?





കഴിഞ്ഞാഴ്ചയില്‍ ഞാന്‍ ത്രീ ചാര്‍സോബീസ് വാങ്ങി. അങ്ങിനെ വീട്ടില്‍ എല്ലാവരുടേയും കൂടെ കാണാനിരുന്നു. പടം തുടങ്ങി, പത്തു മിനിട്ടുപോലും ആയില്ല, അതിന്നുള്ളില്‍ വീട്ടില്‍ പലരുടേയും മുഖം ചുളിഞ്ഞു തുടങ്ങി. പിന്നീടുള്ള അവരുടെ ഓരോ നോട്ടവും, ഞാന്‍ ഏതോ മഹാപാപം ചെയ്തമാതിരിയായിരുന്നു.

എന്‍റെ ഗോവിന്ദന്‍കുട്ടി, ഇത്രയും വേണമായിരുന്നോ? മകനും, സഹോദരനും ആയതുകൊണ്ട് മാത്രമാണ് അവരെന്നെ തല്ലാതെ വിട്ടത്‌.

എന്തായാലും കഥാതന്തു വളരെ നല്ലതായിരുന്നു. പക്ഷെ ഒരു കുഞ്ഞുസ്പാര്‍ക്കില്‍നിന്നും ഒരു കഥ മേനെഞ്ഞെടുക്കുമ്പോള്‍ ഒത്തിരി ശ്രദ്ധിക്കാനുണ്ട്. പലപ്പോഴും കണ്ടിന്യുവിറ്റി നഷ്ടപെട്ടു. പല ക്യരക്റെര്സും എന്തിനാണെന്ന് പോലും മനസിലായില്ല. ഗോവിന്ദന്കുട്ടിക്കു പോലും അവര്‍ എന്തിനാണെന്ന് അറിയില്ല. സിനിമയല്ലേ, കുറച്ചു കളര്‍ഫുള്‍ ആകട്ടെ എന്ന് വിചാരിച്ചുകാണും.

ചില ഷോട്ടുകളില്‍ അഭിനയം കണ്ടാല്‍ ഇവന്മാരെ തല്ലിക്കൊല്ലാന്‍ തോന്നും (ഗോവിന്ദന്‍കുട്ടി ഉള്‍പെടെ). അഭിനേതാക്കളിലും, ക്യാമറ ഷോട്ടുകളിലും ഒരു നവാഗതസ്പര്‍ശം പെട്ടെന്നു തിരിച്ചറിയാം. ചുരുക്കിപറഞ്ഞാല്‍ ഒരു മെന്റററിങ്ങും ഇല്ലാതെ തട്ടിക്കൂട്ടിയ ഒരു തല്ലിപ്പൊളി പടം.