കുറേ നാളുകള്‍ക്കു ശേഷം ഇന്നൊന്നു സുഖമായി ഉറങ്ങി. അപ്പോഴാണ് ഫോണ്‍ അടിയ്ക്കാന്‍ തുടങിയത്. ആരെയൊക്കെയോ തെറി വിളിച്ച് ഫോണെടുത്തു.
അങ്ങേ തലയ്ക്കല്‍ നിന്നും അളിയന്‍റെ ശബ്ദം, അളിയന്നെന്നു പറഞ്ഞാല്‍ സ്വന്തം അളിയനല്ല, ഒരു കസിന്റെ കെട്ടിയവന്‍.
ഞാന്‍ : എന്താ
അളിയന്‍ : നാട്ടിലെ പറമ്പ് വിറ്റെന്ന് കേട്ടു. നല്ല വില കിട്ടിയോ?
ഞാന്‍ : ആ... കുഴപ്പമില്ല.
അളിയന്‍ : എപ്പോ ഭൂമിക്ക് തീ പിടിച്ച വിലയാണ്. നല്ല തുക കിട്ടികാനുമല്ലോ അല്ലെ?
(ഞാന്‍ ആണെങ്കില്‍ ആകെ ആശയകുഴപ്പത്തിലായി. അളിയനിതെന്തു പറ്റി. ഒരു സുപ്രഭാതത്തില്‍ വിളിച്ച് ഭൂമിയുടെ വിലയെ പറ്റി ചോദിക്കുന്നത്. എനിക്ക് ആലോചിക്കാന്‍ പോലും സമയം തരാതെ അളിയന്‍ തുടരുന്നു.)
അളിയന്‍ : നിനക്കരിയാലോ എന്‍റെ സാമ്പത്തിക ബുന്ധിമുട്ടുകളെ പറ്റി. കിട്ടിയ കാശില്‍ നിന്നും ഒരു മൂന്നു നാലു ലക്ഷം എനിക്ക് തരണം.
ഞാന്‍ (ആത്മഗതം) : ഈശ്വരാ. ഇതാണോ ഈ വിളിയുടെ ഉദ്ദേശം.
ഞാന്‍ : ആ... നമുക്കാലോചിക്കാം. അളിയന്‍ എപ്പോ എവിടെയാ? (വിഷയം മാറ്റാനുള്ള ഒരു വിഫല ശ്രമം.)
അളിയന്‍ : ഞാന്‍ എപ്പോ Madivala യില്‍ നിന്നാ. അളിയന്‍ എന്നെ വന്നു പിക്ക് ചെയണം.
ഞാന്‍: അയ്യോ! ഞാന്‍ ഇപ്പൊ തമിഴ്നാട്ടിലാ.(വായില്‍ വന്നത് ഇതാണ്). അളിയാ ഞാന്‍ വരാന്‍ മൂന്നു നാലു ദിവസമെങ്കിലും എടുക്കും.
അളിയന്‍: ചതിച്ചല്ലോ. എന്തായാലും ഞാന്‍ നിന്നെ കണ്ടിട്ടേ പോകുന്നുള്ളൂ.
അപ്പോള്‍ തന്നെ കയ്യില്‍ കിട്ടിയ തുണിയെല്ലാം വാരിയെടുത്ത്, നേരെ കൂട്ടുക്കാരുടെ അടുത്തോട്ട് വിട്ടു. ഒന്നു രണ്ട് ദിവസത്തെ അജ്ഞാതവാസം, അതായിരുന്നു മനസിലെ വിചാരം. പക്ഷെ പഹയന്‍ പോയത് നാലു ദിവസത്തിന് ശേഷം.
കുറച്ചു നാളുകള്‍ക്കു മുന്‍പ് എന്‍റെ സുഹൃത്തിനുണ്ടായ ഒരനുഭവമാണിത്. പുള്ളിക്കാരന്‍ ജോലി സംബന്ധമായി ബാങ്ങ്ലൂരില്‍ താമസമാണ്.
നാട്ടിലാണെങ്കില്‍ പറയാനായി ബന്ധുക്കള്‍ ആരും തന്നെയില്ല. ഉള്ളതൊരു distant കസിന്‍. അവരുടെ ഭര്‍ത്താവാണ് നമ്മുടെ കഥയിലെ അളിയന്‍.
നാട്ടില്ലുള്ള സ്വത്തെല്ലാം വിറ്റ് ബാന്ഗ്ലൂരില്‍ ഫ്ലാറ്റ് എടുക്കാനുള്ള ശ്രമത്തിലാണ് എന്‍റെ സുഹൃത്ത്. അങ്ങിനെ നീണ്ട ശ്രമത്തിന്‍റെ ഫലമായി സ്വത്തെല്ലാം വിറ്റ് സ്വസ്ഥമായി ഇരിക്കുമ്പോഴാണ് നമ്മുടെ ഈ കഥ നടക്കുന്നത്.
എന്‍റെ നേരമ്പോക്കുകള്‍, എന്‍റെ വീക്ഷണങ്ങള്‍, എന്‍റെ ഭാവന (സിനിമ നടി ഭാവന അല്ല) എന്തും എവിടെ വായിക്കാം. ഇതില്‍ ഉള്ള ഒന്നും ആരെയും വേദനിപ്പിക്കാനോ ഉപദ്രവിക്കാനോ അല്ല. അങ്ങനെ തോന്നിയെങ്കില്‍, അതു നിങ്ങളുടെ തോന്നല്‍ മാത്രമാണ്. ഇതില്‍ വായിക്കുന്നതെന്തും എന്‍റെ അഭിപ്രായമോ അല്ലെങ്കില്‍ വീക്ഷണമോ മാത്രമാണ്, ആരും ദയവായി വ്യക്തിപരമായി എടുക്കരുത്.
Saturday, May 29, 2010
Thursday, May 27, 2010
മീഡിയകളെ ഞങ്ങളെ പേടിപ്പിക്കല്ലേ
ഓരോ ദിവസവും പേപര്‍ തുറക്കുന്നതെ പേടിച്ചാണ്. എന്തു വാര്‍ത്തകളാണ് ഉള്ളതെന്നറിയില്ല. മുഖപെജില്‍ തന്നെ കാണാം മരണവാര്‍ത്ത, അതും കിടിലന്‍ ഫോട്ടോളോടെ.
വായിക്കുന്നവരുടെ ഫീലിംഗ്സ് എന്താണെന്നോ, അല്ലെങ്കില്‍ അവര്‍ അത് എങ്ങനെ കാണും എന്നോ ഒരു വിചാരവും ഇല്ല. ഒരേ ഒരു ലഷ്യം, സര്‍ക്കുലേഷന്‍. അതിനു വേണ്ടിയുള്ള ഒരു പരാക്രമാമാണ് ഈ കാട്ടികൂട്ടല്‍. ഈയ്യിടെ നടന്ന വിമാനദുരന്തം പേപ്പറില്‍ വായിച്ച ആരും ഞെട്ടും. കരിഞ്ഞ മൃതദേഹങ്ങളുടെ ഫോട്ടോകള്‍ ഒരു സെന്‍സറിങ്ങും കൂടാതെ പബ്ലിഷ് ചെയ്തിരിക്കുന്നു.
ചാനലുകള്‍ ഇക്കാര്യത്തില്‍ ഒട്ടും പുറകില്ല. ഒരു രണ്ടു ദിവസം ഓടിക്കാനുള്ള ന്യൂസ് ആണിത്. കാണിച്ച അതെ സീനുകള്‍ പിന്നെയും പിന്നെയും കാണിക്കും. പേടിച്ചവര്‍ പിന്നെയും പിന്നെയും പേടിക്കട്ടെ, ഇനി ആരെങ്കിലും മിസ്സ് ആയിട്ടുണ്ടെങ്കില്‍ അവരും കണ്ടു പേടിക്കട്ടെ. പേപ്പറിനു സര്കുലെഷന്‍ ആണെങ്കില്‍ മീഡിയയുടെ കണ്ണ് പരസ്യത്തിലൂടെയുള്ളവരുമാനം. രണ്ടായാലും സഹിക്കാന്‍ പാവം പ്രേക്ഷകരും, വായനക്കാരും.
ഐപില്‍ വന്നപ്പോള്‍ അതിലെ ചീയര്‍ ലീടെര്സിന്റെ വസ്ത്രത്തെ പറ്റി കുറ്റം പറയാനും, സിനിമകളിലെ നായികമാരുടെ വസ്ത്രധാരണത്തെ സെന്‍സര്‍ ചെയാനും ഇവിടെ ആളുകളുണ്ട്. എന്നാല്‍ ഇതു ചോദ്യം ചെയാന്‍ ആരും ഇല്ല.
സഹിക്കുക തന്നെ, അല്ലാതെന്തു ചെയ്യാന്‍.

Subscribe to:
Comments (Atom)