Thursday, May 27, 2010

മീഡിയകളെ ഞങ്ങളെ പേടിപ്പിക്കല്ലേ

ഓരോ ദിവസവും പേപര്‍ തുറക്കുന്നതെ പേടിച്ചാണ്. എന്തു വാര്‍ത്തകളാണ് ഉള്ളതെന്നറിയില്ല. മുഖപെജില്‍ തന്നെ കാണാം മരണവാര്‍ത്ത, അതും കിടിലന്‍ ഫോട്ടോളോടെ.
വായിക്കുന്നവരുടെ ഫീലിംഗ്സ് എന്താണെന്നോ, അല്ലെങ്കില്‍ അവര്‍ അത് എങ്ങനെ കാണും എന്നോ ഒരു വിചാരവും ഇല്ല. ഒരേ ഒരു ലഷ്യം, സര്‍ക്കുലേഷന്‍. അതിനു വേണ്ടിയുള്ള ഒരു പരാക്രമാമാണ് ഈ കാട്ടികൂട്ടല്‍. ഈയ്യിടെ നടന്ന വിമാനദുരന്തം പേപ്പറില്‍ വായിച്ച ആരും ഞെട്ടും. കരിഞ്ഞ മൃതദേഹങ്ങളുടെ ഫോട്ടോകള്‍ ഒരു സെന്‍സറിങ്ങും കൂടാതെ പബ്ലിഷ് ചെയ്തിരിക്കുന്നു.

ചാനലുകള്‍ ഇക്കാര്യത്തില്‍ ഒട്ടും പുറകില്ല. ഒരു രണ്ടു ദിവസം ഓടിക്കാനുള്ള ന്യൂസ്‌ ആണിത്. കാണിച്ച അതെ സീനുകള്‍ പിന്നെയും പിന്നെയും കാണിക്കും. പേടിച്ചവര്‍ പിന്നെയും പിന്നെയും പേടിക്കട്ടെ, ഇനി ആരെങ്കിലും മിസ്സ്‌ ആയിട്ടുണ്ടെങ്കില്‍ അവരും കണ്ടു പേടിക്കട്ടെ. പേപ്പറിനു സര്കുലെഷന്‍ ആണെങ്കില്‍ മീഡിയയുടെ കണ്ണ് പരസ്യത്തിലൂടെയുള്ളവരുമാനം. രണ്ടായാലും സഹിക്കാന്‍ പാവം പ്രേക്ഷകരും, വായനക്കാരും.

ഐപില്‍ വന്നപ്പോള്‍ അതിലെ ചീയര്‍ ലീടെര്സിന്റെ വസ്ത്രത്തെ പറ്റി കുറ്റം പറയാനും, സിനിമകളിലെ നായികമാരുടെ വസ്ത്രധാരണത്തെ സെന്‍സര്‍ ചെയാനും ഇവിടെ ആളുകളുണ്ട്. എന്നാല്‍ ഇതു ചോദ്യം ചെയാന്‍ ആരും ഇല്ല.

സഹിക്കുക തന്നെ, അല്ലാതെന്തു ചെയ്യാന്‍.

No comments:

Post a Comment