ഇപ്പോള്‍ ഫേയ്സ്ബുക്ക് തുറന്നപ്പോഴാണ് കാവ്യാമാധവന്‍ ക്യൂ നില്‍ക്കാതെ വോട്ടുചെയ്യാന്‍ കയറിയ വാര്‍ത്ത കണ്ടത്. ശരിയാണ്! ഇത്രയും ആള്‍ക്കാര്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ കാവ്യ ചെയ്തത് തെറ്റുതന്നെയായിരിക്കാം. പക്ഷേ എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ കാവ്യ തെറ്റുക്കാരിയല്ല. നമ്മള്‍ തന്നെയല്ലേ ഇത് അവരുടെ അവകാശമാക്കി കൊടുത്തത്. പലപ്പോഴും ഒരു സെലിബ്രിറ്റിയെ കാണുമ്പോള്‍ നമ്മള്‍ തന്നെയല്ലേ വഴിമാറി കൊടുത്ത്, അവരെ ദുശീലങ്ങള്‍ പഠിപ്പിച്ചത്. ഒരിക്കല്‍ നമ്മുടെ ഔദാര്യം ആയിരുന്നത്, ഇപ്പോള്‍ അവരുടെ അവകാശമായി മാറി.
എനിക്ക് തോന്നുന്നത് ആ ബൂത്തില്‍ നിന്നും ആരും വിളിച്ചു പറയാതെ, ഒരിക്കലും ഒരു സെലെബ്രിറ്റി, എത്രയും വലിയ മണ്ടത്തരം കാണിക്കില്ല. "മാഡം, വന്നോള്ളൂ, ക്യൂ നില്‍ക്കാതെ വോട്ടു ചെയാനുള്ള സൗകര്യം ഞങ്ങള്‍ ശരിയാക്കാം", എന്നും പറഞ്ഞ് അവിടുത്തെ ഏതോ ഒരു പാര്‍ട്ടി വിളിച്ചുകാണും. പാവം കാവ്യ കേട്ടപാടെ ഓടി. പണി പാളിയെന്ന് കണ്ടപ്പോ വിളിച്ചവനും മുങ്ങി.
എന്‍റെ അഭിപ്രായത്തില്‍ കാര്യങ്ങളാല്‍ പലതാണ്
- ഒരു പാര്‍ട്ടിയോ, അല്ലെങ്കില്‍ അവരുടെ പ്രവര്‍ത്തകരോ വിളിക്കാതെ ഒരിക്കലും ഒരാള്‍ ഇതുപോലെ ഓടിവരില്ല. പണി പാളി എന്ന് കണ്ടപ്പോള്‍, വിളിച്ചവന്മാര്‍ നല്ല ജനാധിപത്യ സംരക്ഷകരായി.
- സെലെബ്രിറ്റികളെ ഈ അവകാശം കൊടുത്ത് പഠിപ്പിച്ചത് വേറെ ആരും അല്ല, നമ്മള്‍ തന്നെയാണ്.
- പിന്നെ ഒരു പാര്‍ട്ടി വിളിച്ചപ്പോഴോ, അല്ലെങ്കില്‍ സെലിബ്രിറ്റി സ്റ്റാറ്റസ് ഉപയോഗിച്ച്, എളുപ്പത്തില്‍ വോട്ടുചെയ്യാം എന്ന് കരുതിയത് തെറ്റ്. അതിനു ന്യായീകരണം ഇല്ല.
- പിന്നീട് വന്നു കാവ്യ വോട്ടുചെയ്തത് വളരെ നല്ലകാര്യം.
- പിന്നെ ഒടക്കുണ്ടാക്കിയ മഹാന്‍, ജീവിതത്തില്‍ എവിടെയും എല്ലായ്പോഴും ഈ ധൈര്യം കാണിക്കണം. ഇത്തരം പുലികളെ പലപ്പോഴും കണ്ടിട്ടുണ്ട്, വല്ലവനും പണികൊടുക്കുമ്പോള്‍ മാത്രം. സ്വന്തം കാര്യത്തിനു ഏതു വഴിയും സ്വീകരിക്കും. അയാള്‍ ജീവിതത്തില്‍ എപ്പോഴും ഇങ്ങനെയാണെങ്കില്‍ ഞാന്‍ നമിക്കുന്നു.